1) ജീവന്റെ കണിക തേടി യാത്രയായാല്‍
ചെന്നെത്തുക ,
ജീവനും ഭൂമിയും പ്രണയിച്ചയിടത്തു
തന്നെയാകും.
ആര് , ആരെ പ്രണയിച്ചുവെന്നു
തേടിച്ചെന്നാല്‍ എത്തുക,
പ്രണയമെന്ന വികാരത്തോട് പോലും
പ്രണയം സൂക്ഷിച്ച ഹൃദയങ്ങളുടെ അടിത്തട്ടിലാകും .
ആശയ പ്രകടനത്തിന്
വാക്കുകള്‍ രൂപപ്പെട്ട നാളുകളില്‍ ,
പ്രണയമെന്ന വാക്കിനെയും പ്രണയിച്ച
സുമനസ്സുകളുടെ
ശ്രുതി ലയ മേലനങ്ങളിലാകും .
ജീവ കണികയുടെ അന്ത്യം
തേടിച്ചെന്നാലും എത്തിപ്പെടുക ,
പ്രണയം നിറം ചാലിച്ച
നീര്‍ക്കുമിളകളുടെ വര്‍ണ്ണക്കാഴ്ച്ചകളിലാകും .
അപ്പോഴും , പ്രണയത്തിനു പ്രണയം
ആദിയന്ത്യത്തോടു മാത്രമാവില്ല ,
ഓരോ നിമിഷവും ജീവസ്സുറ്റ
സ്മരണകളാക്കി മാറ്റിക്കൊണ്ടിരിക്കും ...
പ്രണയിച്ചു കൊണ്ടിരിക്കും ...
പ്രണയത്തിനു ചുറ്റുമാണ്
ഈ പ്രപഞ്ചമെന്നും ,
പ്രണയം അതില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്നും
അറിയാതെ പോകുന്നത് ,
ജീവിതം കഴിച്ചു കൂട്ടുവാന്‍ മാത്രം
തീരുമാനിച്ചുറപ്പിച്ചവര്‍ എന്നത് ,
ആരും സമ്മതിക്കാത്ത സത്യം …
സമ്മതം ആവശ്യമില്ലാത്ത സത്യവും ..
*******************************
2) പ്രണയിച്ചു പ്രണയിച്ച്
അവളുടെ ഹൃദയത്തിലേയ്ക്ക്
ഒടുവില്‍
കലഹിച്ചു കലഹിച്ച്
പിന്നിലേയ്ക്ക്
വീണ്ടും ഒരു പടി മുന്നിലേയ്ക്ക്
പിന്നെ .....
ഇന്നവള്‍
പ്രണയത്തിനും
കലഹത്തിനും
ഇടയില്‍പ്പെട്ടു ഞെരിഞ്ഞമര്‍ന്ന്
വേദനയുടെ മൂര്‍ദ്ധന്യതയില്‍
സ്വയം രക്തമൂറ്റിക്കളഞ്ഞു
ആരോ തെളിയ്ക്കുവാന്‍
കാക്കുന്ന
ഒരന്തിത്തിരിയായ് ...
...................................
അവനിപ്പുറത്ത്
ഒരു ചെറു മണ്‍കുടത്തില്‍
നിമജ്ജനം ചെയ്‌വാന്‍
ഒരിക്കലും എത്താനിടയില്ലാത്ത
കരങ്ങളെ കാത്ത് .........
പ്രണയം മുതല്‍ പ്രണയം വരെ
Posted by സനില്‍ എസ് .കെ at 1/18/2010 01:48:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)