നിശ്ചലം

ഒരു തുള്ളി രക്തം പോലുമില്ലെന്‍ സിരകളിളിന്നു
ഒഴുക്കിക്കളഞ്ഞു സ്മൃതികള്‍ക്കായ് ... പലവഴികളില്‍ ...
മറക്കാതൊരു തുള്ളിയെങ്കിലുമെന്‍ ഹൃദയത്തിനു
കൊടുത്തിരുന്നുവെങ്കിലവനിന്നു നിത്യ ധ്യാനത്തിലമരില്ലായിരുന്നു .

പലതരം മറകള്‍ക്കു പിന്നില്‍ നിന്നമ്പുകള്‍
തുരു തുരാ പ്രവഹിക്കുന്നാ നിശ്ചല ഹൃത്തിനു നേരെ
പിന്നില്‍ നിന്നേതൊക്കെയോ കത്തികള്‍ തേടുന്നു ധമനികള്‍
രക്തദാഹികളുടെ മുരള്‍ച്ചകള്‍ ഇരുളില്‍ മുഴങ്ങുന്നു .

വെളിച്ചമായെങ്കില്‍ , വന്നെങ്കില്‍ കണ്മുന്നില്‍
ചൊല്ലാം ഞാന്‍ ഇനിയാ തുടിപ്പുകളില്ലെന്ന്
കൈയിലുണ്ടായിരുന്നത് ഒരുപിടി മധുരം മാത്രം
സ്നേഹ വാല്സല്യങ്ങളില്‍ പൊതിഞ്ഞ മധുരം ...

തരുവാനാനായില്ല ഇന്നെനിക്ക് , അതിന്മുന്നേ -
എന്‍ ജീവരക്തം കുടിച്ചു വിശപ്പകറ്റിയല്ലോ ...
കാണുമൊടുവിലാ കൈകള്‍, അറിയുമപ്പോള്‍ സത്യം ...
ചോരച്ചുവയുള്ള മധുരവും നുണയുമോ അന്ന് ...?

തിരിച്ചറിവുകള്‍ ഉണര്‍ത്തുന്നതുറക്കത്തില്‍ നിന്ന് ...
എന്നാലും , ഉണര്‍ത്തില്ലവസാന ഉറക്കത്തില്‍ നിന്ന് ...
കുന്തിരിക്കം പുകയുന്നയാ മുറിയില്‍ സത്യമൊന്നു മാത്രം
പറയാതെയറിയുന്ന , വിലയില്ലാതാകുന്ന സത്യം .

0 എന്തായാലും പറഞ്ഞോളൂ: