കല്ലുകള്‍

പുറപ്പെടാമിനിയാ കുന്നിലേക്ക്
ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയ കുന്നിലേയ്ക്ക്
ഉരുട്ടിത്താഴേയ്ക്കിടാന്‍ കല്ലില്ലെന്നോര്‍ത്തു
ഇത്ര നാളുമെന്‍ യാത്ര മാറ്റിവച്ചിരുന്നു .
അഹങ്കാരത്തിന്റെ കല്ലുകളെന്‍
ശിരസ്സിലുണ്ടെന്നു അറിഞ്ഞില്ലിത്ര നാളും.
തളര്‍ന്ന പാദമൊന്നു നോക്കിയോരാ
നിമിഷമിതാ വീഴുന്നു ശിരസ്സില്‍ നിന്ന് .

ഇനിയതൊക്കെ മലമുകളില്‍ നിന്നു
താഴെയ്ക്കുരുട്ടണം , പക്ഷേ തളര്‍ന്ന
പാദങ്ങള്‍ക്കൊരു താങ്ങായി വരുവതാര് ?
നിസ്സഹായത വന്നീടുകില്‍
പോയീടും ഞാനെന്നോതിയ
കല്ല്‌ കാലില്‍ തട്ടി വിളിക്കുന്നു
കൊണ്ടു പോകൂവെന്നോതുന്നു .
മരണം പിരിക്കാതെ നോക്കാമെന്നോതിയ
കല്ലിന്റെ ഭാരമിന്നു താങ്ങാനാകുന്നില്ല .

കാല്‍ച്ചുവട്ടില്‍ ഞെരിഞ്ഞമര്‍ന്ന
മണല്‍ത്തരികള്‍ക്കുമിന്നു ഭാരമേറെ .
വന്യതകളുടെ അദൃശ്യ ഭാരവുമായി
പെരുകുന്ന എണ്ണങ്ങള്‍ കണ്ടു ഭയമൊട്ടു -
മില്ലാതെ മനമിന്നു തേടുന്നത്‌ കാലുകള്‍ക്കു -
താങ്ങാനാകുന്ന കല്ലേതെങ്കിലും
ബാക്കിയുണ്ടോയെന്നു മാത്രം .

0 എന്തായാലും പറഞ്ഞോളൂ: