എന്നോടന്നവള്‍ ആവശ്യപ്പെട്ടതൊന്നു -
മാത്രമായിരുന്നു .,
"എനിക്കൊരു മകളെ തരൂ
ജീവിത കാലം മുഴുവന്‍ എനിക്കൊരു
നല്ല കൂട്ടായിരിക്കുവാന്‍ ..."
ഞാനാവശ്യപ്പെട്ടത് ,
എന്‍റെ നല്ലൊരു കൂട്ടുകാരിയായ്
മാറുക നീയെന്നു മാത്രവും....
പകരം നിന്‍ ഇച്ഛ പോല്‍ ഭവിച്ചിടും
വരും നാളുകളില്‍ ...
പക്ഷേ, ഭോഗ തൃഷ്ണകളാല്‍
ജ്വലിച്ചു നിന്ന അഗ്നി കെടവേ,
അവള്‍ പറഞ്ഞത് മറ്റൊന്നായിരുന്നു ;
നീയെനിക്ക് സ്വന്തമായുള്ളപ്പോള്‍
എന്തിനു ഞാന്‍ വേറെ കൊതിക്കുന്നു…
ഇന്ന്,ഒന്നും മോഹിക്കാനില്ലെന്നു
വിധിയെഴുതി, മെഴുകുതിരികള്‍
ഓരോന്നായ് കൊളുത്തി വയ്ക്കുന്നു.
ഉരുകുന്ന മെഴുകില്‍ നിന്നും
വിട വാങ്ങും നേരത്ത്
തീയുടെ ചൂട് കൂടിയത്
ഒരു നൊടിയിട അവന്‍റെ
ഉള്ളം പിടഞ്ഞതിനാലാകാം…
അതറിയാതെ,
ഉരുകിത്തീര്‍ന്ന മെഴുക്
പുതിയ രൂപത്തിലേയ്ക്ക്
ഉറയ്ക്കുകയായിരുന്നു ...
രൂപാന്തരം
Posted by സനില്‍ എസ് .കെ at 9/17/2009 08:15:00 AM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 എന്തായാലും പറഞ്ഞോളൂ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ