പാഴ്ക്കിനാവ്

ദൈവമേ നിന്റെ പേരും പറഞ്ഞു
ചെകുത്താന്മാര്‍ വിളയാടുമ്പോള്‍
ഒന്നു വായ് തുറക്കൂ ദൈവമേ
അരുതെന്ന് പറയൂ ദൈവമേ ...

നിന്നെ വിളിച്ചു കേഴുന്നവരെ
കണ്ടില്ലെന്നു നടിക്കരുതേ
നാളെ അവരൊക്കെയും സാത്താനെ
വിളിച്ചു കേഴുമ്പോള്‍ നീയന്നു
ആരെ വിളിച്ചു കരയും ?

മുലയൂട്ടാനിരുന്ന അമ്മയുടെ
മാറില്‍ വെടിയുണ്ട ...
പാല്‍മണം മാറാത്ത
പൈതലിന്റെ ചുണ്ടില്‍
ചുടുചോരയുടെ ചവര്‍പ്പ് ...

അച്ഛന്റെ തലയില്‍
ഒരുഗ്ര സ്ഫോടനം
തകര്‍ന്ന കിനാക്കള്‍ പോലെ
ചിതറിയ തലയോട്ടി ...

എന്തേ നിന്‍ കരങ്ങള്‍
ബന്ധിതമോ ?
നിനക്കര്‍പ്പിച്ച നിവേദ്യങ്ങള്‍
നാവിന്‍ ശേഷി നശിപ്പിച്ചുവോ ?
നിന്‍ മുന്നില്‍ സാഷ്ടാംഗം
വീഴുന്നത് കണ്ടു നീ സ്വയം മറന്നുവോ ?

ഒന്നും ആവശ്യപ്പെടുന്നില്ല
ഞങ്ങളൊന്നും മോഹിക്കുന്നില്ല
ഒന്നു മാത്രം ഒന്നു മാത്രം ...
മനുഷ്യനായി ജീവിച്ചു
മനുഷ്യനായ് മരിക്കാനൊരു വരം
അതിനേതു ചെകുത്താന്റെയും
കഴുത്തറുക്കാം , മാറുപിളര്‍ക്കാം
ഉടപ്പിറപ്പുകള്‍ക്കായ്
ചെയ്യാമതൊക്കെയും ഞാന്‍ .

2 എന്തായാലും പറഞ്ഞോളൂ:

  Rejeesh Sanathanan

2008, ഡിസംബർ 16 3:34 PM

"അതിനേതു ചെകുത്താന്റെയും
കഴുത്തറുക്കാം , മാറുപിളര്‍ക്കാം
ഉടപ്പിറപ്പുകള്‍ക്കായ്
ചെയ്യാമതൊക്കെയും ഞാന്‍ "

ഇങ്ങനെ ആയാല്‍ അതും ചെകുത്താന്‍റെ ശൈലി തന്നെ ആയിപോവില്ലേ......

  സുല്‍ |Sul

2008, ഡിസംബർ 16 4:39 PM

ഉം. കൊള്ളാം.
-സുല്‍