കണ്ടു കൊതി തീര്‍ന്നില്ല കാട്ടുപൂവേ
നിന്നെ കൂടാതെ കാടു വിട്ടവനു ജീവനില്ല കാട്ടുപൂവേ...
വഴിയിലെങ്ങോ മറന്നു വച്ച നിന്നെ
ഇരു മിഴികള്‍ തേടിയുഴറുന്നു പൂവേ …
നിന്‍ സുഗന്ധമില്ലാതെ കരിഞ്ഞുണങ്ങുന്നു
അവന്‍റെ ദിനരാത്രങ്ങള്‍ കാട്ടുപൂവേ...
കാടേതു നാടേതെന്ന് അറിയാത –
ലയുന്നു അവനിന്നു പൂവേ ..
നിന്‍ ഹൃത്‌സ്പന്ദനങ്ങള്‍ മാത്രം
ഘടികാര ശബ്ദം പോല്‍ അവനിന്നു
കേള്‍ക്കുന്നു കാട്ടുപൂവേ…
മരണ താഴ്വാരത്തു നിന്നവനെ
തിരികെ വിളിച്ച പൂവേ,
ഇന്നു നീയവനുടെ എത്ര
അകലത്താണ് കാട്ടുപൂവേ...
സ്മരണകളില്‍ നിറയുന്ന
നിന്‍ അനന്യ രൂപമാ മനസ്സില്‍
തെളിയ്ക്കുന്നു ദീപങ്ങള്‍ പൂവേ …
ഋതു ഭേദങ്ങളറിയാതെ അവനിന്നു
യുഗാന്തരങ്ങളിലേയ്ക്ക് തിരികെ
പോകുന്നു കാട്ടുപൂവേ...
കൈക്കുമ്പിളിലൊതുക്കാന്‍ ,
ഹൃദയത്തോടു ചേര്‍ക്കാന്‍
അവനിന്നെവിടെയോക്കെയോ
തേടിയലയുന്നു കാട്ടുപൂവേ…
നീയവനില്‍ ലയിച്ചെന്നോ,
അവന്‍ നിന്നില്‍ ലയിച്ചെന്നോ
അറിയാതെയവന്‍ നിന്നെ
തേടിയലയുന്നു കാട്ടുപൂവേ….
കാട്ടുപൂവിനോട്
Posted by സനില്‍ എസ് .കെ at 6/16/2009 04:04:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 എന്തായാലും പറഞ്ഞോളൂ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ