അറിയാതെ പോകുന്ന “അവന്‍റെ “ വിളികള്‍ ..

പാതിരാക്കോഴീ നീ
പിന്‍ വിളി വിളിക്കയോ ?
വരുവാനാവില്ല എന്നാലും നിന്‍
വിളി കേള്‍ക്കാതിരിപ്പതെങ്ങിനെ …?

വൈചിത്ര്യം നിറഞ്ഞതാം
താളഭംഗങ്ങളുടെ വിരുന്നൊ–
രുക്കുമീ ഭൂമികയില്‍
നീ മാത്രമല്ലേയുള്ളൂ വിളിപ്പാനായ്‌ …

സേവനം മറന്നവര്‍‍ ,
കടമകള്‍ മറന്നവര്‍ ,
അന്ത്യ കര്‍മ്മങ്ങളുടെ
തുടക്കക്കാരാകുമ്പോള്‍ ,
അനേകം കണ്ണുകളില്‍
ഘനീഭവിക്കുമാ നീര്‍ക്കണങ്ങള്‍
നിങ്ങളുടെ ഹൃദയങ്ങളില്‍
സ്പന്ദിക്കുന്ന അസ്ഥിമാടങ്ങള്‍
തീര്‍ക്കുന്നതറിയുന്നില്ലയോ ...?

ധാര്‍ഷ്ട്യങ്ങളുടെ തഴമ്പ് തെളിഞ്ഞ
കരങ്ങളാല്‍ വലിച്ചിടുക
സഹോദങ്ങള്‍ തന്‍ മുഖത്തേയ്ക്ക് ,
നിറം മങ്ങിയ ആ ചേലത്തുമ്പ്‌...
അല്പം കൂടെ മുകളിലേയ്ക്ക്
വലിച്ചിടുക …. അങ്ങനെ ,
ഒളിക്കുക, പല മിഴിമുനകളില്‍ നിന്ന് ...

ഇനിയൊന്നു മാത്രം,
ഇനിയൊരിക്കലും ദുസ്വപ്നമായ് ‌
ജീവന്‍ പിടയുന്ന കാഴ്ചകള്‍
വരാതിരിക്കുവാനായ്‌,
എത്ര ചേലകള്‍ വലിച്ചിടണമെന്നു
നീ മാത്രം തീരുമാനിക്കുക …
ഒടുവില്‍ ,
ഒരേയൊരെണ്ണം
പാതിരാപ്പുള്ള് നിനക്കായ്
വലിക്കും മുന്നേ ….

2 എന്തായാലും പറഞ്ഞോളൂ:

  ജന്മസുകൃതം

2009, ജൂൺ 28 1:01 PM

എല്ലാ പോസ്ടിലുടെയും കടന്നു വന്നു.ഒരുപാട് ഹോം വര്‍ക്ക്‌ ചെയ്തിട്ടുണ്ടല്ലേ? നന്നായി... ആ ഭാവന എന്നും സജീവമായി നില്‍ക്കട്ടെ .എല്ലാറ്റിനും കമന്റ് ഇടുന്നില്ല.
എല്ലാവിധ ആശംസകളും ......

  സനില്‍ എസ് .കെ

2009, ജൂൺ 28 1:12 PM

വളരെ നന്ദി ടീച്ചറേ ...