എഴുതിത്തീര്‍ന്നു,
എല്ലാം എഴുതിത്തീര്‍ന്നു ...
ഇനി പൂര്‍ണ്ണ വിരാമം മാത്രം...
എഴുത്തിനും, എഴുത്തുകാരനും
വെറുമൊരു ബിന്ദുവില്‍
ഏറെ തുടക്കങ്ങളുടെ ഒടുക്കം മാത്രം …
കാലമെത്ര കഴിഞ്ഞു ഈ വല്മീകത്തില്‍ ...
സ്വയം തീര്‍ത്ത കുരുക്കുകളില്‍
കുടുങ്ങി എണ്ണിത്തീര്‍ന്ന ദിനരാത്രങ്ങള്‍ ,
കണ്ണടച്ചാല്‍ തെളിയുന്നതു വേര്‍തിരിച്ചറിയാന്‍
കഴിയാത്ത ഒരായിരം കറുത്ത പൊട്ടുകള്‍ ,
വലിയൊരു ബിന്ദുവായ് രൂപാന്തരം
പ്രാപിച്ച പോലെ…
ദേശാടനമെല്ലാം എന്തന്വേഷിച്ചായിരുന്നു-
വെന്നത്, മറ്റാര്‍ക്കൊക്കെയോ കൈമോശം
വന്നതെല്ലാം വീണ്ടെടുക്കാന്‍ മാത്രം
ആയിരുന്നുവെന്നത്,
നാളെകള്‍ അന്യമായിരിക്കുമെന്ന
നഗ്നസത്യം മറച്ചു വച്ച ഇന്നുകളുടെ
വെറുമൊരു നേരമ്പോക്കെന്നോ...
നിറം മങ്ങിയ പ്രണയത്താളുകളില്‍
ഇന്നു തെളിഞ്ഞു കാണുവതെല്ലാം
കണ്ണീര്‍ത്തുള്ളികള്‍ എന്നോ വരുത്തിയ
നിറഭേദങ്ങളുടെ നിറഞ്ഞ മൌനം മാത്രം …
പറയാതെ പറഞ്ഞും, കരയാതെ കരഞ്ഞും
കാലം കഴിക്കുവാന്‍ , യാന്ത്രികമാം ജീവിതത്തിന്
തീരെ മധുരമി ല്ലെന്നതും സത്യം ...
ആഗ്രഹങ്ങള്‍ ചെറുതാകുമ്പോള്‍,
വിശാലമായ പാതകളില്‍ സന്തോഷത്താല്‍
മതിമറക്കുക വെറും സ്വാഭാവികം ...
ആനന്ദത്തിന്‍ നിറ വെളിച്ചത്തില്‍ കാഴ്ചകള്‍
വലുതായതെല്ലാം ഓര്‍മ്മകള്‍ മാത്രമാകുന്നല്ലോ ...
പുതു വെളിച്ചം ജീവിതത്തിനും
ജീവനുമേകിയ ഊര്‍ജ്ജം
എന്തിനെന്നറിയാതെ എങ്ങോ ചോര്‍ന്നു പോകവേ
ഇനിയെന്ത് കാംക്ഷിക്കുവാന്‍ പുതുതായ്...
അര്‍ത്ഥമില്ലാതൊന്നുമില്ല ഈ ലോകത്തെന്ന
സത്യം പുലരണമെങ്കില്‍ ,
നിരര്‍ത്ഥകമായ ഈ ജീവിതം
ഇനിയുമെന്തിനുന്തണം മുന്നോട്ട് …
ഏതു രൂപത്തിലേതു ഭാവത്തില്‍
എന്നു വരും നീയെന്നരികെ
മരണമേ, നീ പുല്‍കും നാള്‍ കാതോര്‍ത്തിരിപ്പൂ...
നീളെ നീളെ എന്നു പറയിപ്പിക്കാതെ
തണുത്തുറഞ്ഞ കരങ്ങളാല്‍ പുണരുക നീ..
അല്ലെങ്കില്‍ , അനുവദിക്കുക നിന്നെ പുണരുവാന്‍ ,
ആ കൊടും തണുപ്പില്‍ ചേര്‍ന്നൊന്നാകാന്‍ .
എന്തിനെന്നറിയാതെ
Posted by സനില്‍ എസ് .കെ at 7/15/2009 03:54:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 എന്തായാലും പറഞ്ഞോളൂ:
2009, ജൂലൈ 18 6:26 PM
എഴുത്തു തുടരുക
വിഷാദത്തിന്റെ എഴുത്ത് ഒരു ശീലമാക്കരുതേ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ