നിനക്കായ് കരുതിയോരു പാരിജാതമിതാ
ചൂടുക നിന്‍ കൂന്തലില്‍ ...
ഇതളുകളോരോന്നും ചൊല്ലിടുമെന്‍
പ്രണയാര്‍ദ്ര നിമിഷങ്ങള്‍ തന്‍
വേദനയില്‍ ചാലിച്ച മധുരരാഗങ്ങള്‍ ...
ചുടുക നിന്‍ കൂന്തലില്‍ ...
കാത്തിരുന്നതെത്ര നാള്‍
ഇതെനിക്കായ് വിരിയുവാനായ്...
നെയ്തുകൂട്ടിയ സ്വപ്നങ്ങളെത്ര
നീയൊന്നരികത്തെത്തുവാനായ്...
ഇന്നതു വിരിഞ്ഞ നേരം,
നീയെന്നരികത്തെത്തിയ നേരം
എന്‍ കരങ്ങള്‍ നിശ്ചലമല്ലോ
കാണുന്നു ഞാനാ പുഷ്പമെന്നാലും
കാണിച്ചു തരുവനാകുന്നില്ലല്ലോ
ഒരു നോട്ടത്താല്‍ പോലുമേ ...
എന്‍ പ്രണയ സുഗന്ധം പോലും
നീ അറിയാതെ പോകുവാനായ്
മാത്രമാണ് ഈ വകകളെല്ലാം
ഇന്നിവടെ പുകച്ചു തീര്‍ക്കുവതെന്നോ ...?
ചുറ്റിലും നിറഞ്ഞ കപടതകള്‍
കള്ളിമുള്‍ച്ചെടികളാല്‍ തീര്‍ത്ത-
മതിലുകള്‍ക്കിടയില്‍ ഞാന്‍ നട്ട
പാരിജാതമിതാ വച്ചു നീട്ടുന്നു ,
ആദ്യ പുഷ്പം, നിനക്കായ് ...
ചൂടുക, കാണട്ടെ ഞാനത്
അവസാനമായ്...
അകലങ്ങളില്‍
Posted by സനില്‍ എസ് .കെ at 7/06/2009 02:49:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 എന്തായാലും പറഞ്ഞോളൂ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ