ചങ്ങാതി നന്നായാല്‍
കണ്ണാടി വേണ്ടെന്നോതി
എന്റെ കണ്ണാടി തല്ലി -
പ്പൊട്ടിച്ചവളെന്‍ നെഞ്ചില-
തിന്‍ വലിയൊരു കഷ്ണം
കുത്തിയിറക്കവേ എന്‍
ഹൃദയമാ ചില്ലില്‍ പ്രതി -
രൂപം കണ്ടു ചിരി തൂകി...
പലതുമോര്‍ത്തവന്‍
മിടിക്കാന്‍ മറന്നു ...
നാഡീ ഞരമ്പുകള്‍ കെട്ടു -
പിണയുന്ന ഓര്‍മ്മയുടെ
തീരത്തെവിടെയോ
പിറക്കാതെ പോയ
ശിശുക്കള്‍ തേങ്ങിക്കരയുന്നു ...
ഈ നെഞ്ചില്‍ തല
ചായ്ച്ചു നീ ചൊല്ലിയ
വാക്കുകള്‍ കേട്ടതെല്ലാം
കാതുകളല്ലതു ഞാനാണ് ...
"ഈ നിലാവത്തൊരിത്തിരി
നടക്കാമീ പഞ്ചാര മണലി-
ലൊരിത്തിരി നേരമിരിക്കാം
ഹൃദയങ്ങളെ സ്വപ്ന -
കംബളങ്ങള്‍ നെയ്തു മൂടാം ... "
'എന്റെ സ്വപ്‌നങ്ങള്‍ നീ
വില്പനയ്ക്കു വച്ചുവെന്നറിയാന്‍
ഏറെ വൈകിയോ ഞാന്‍ ?'
പിന്നെന്നു നീ കണ്ടു
പുത്തന്‍ കൂട്ടുകാരെ ?
അന്നു നീയളന്നതേതു
മാപിനിയാലെന്‍ നെഞ്ചകം?
ചതിയുടെ ആഴമറിയാ -
പ്പൊയ്കയില്‍ നീ നീന്തി -
ത്തുടിച്ചപ്പോഴെല്ലാം കരയില്‍
നിനക്കായ് പ്രാര്‍ഥനാ
നിരതമായിരുന്നു ഞാന്‍ .
അന്നൊന്നും കണ്ടിരുന്നില്ല
ഞാനെന്നെ, നീയിന്നാ -
ചില്ലിലെന്നെ കാട്ടും വരെ .
നന്ദി പ്രിയേ നന്ദി ....
ഉടഞ്ഞ ചില്ലുപാത്രം
Posted by സനില്‍ എസ് .കെ at 12/16/2008 02:15:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 എന്തായാലും പറഞ്ഞോളൂ:
2008, ഡിസംബർ 16 3:29 PM
പലതുമങ്ങോട്ട് മനസ്സിലായില്ല..കവിത ആസ്വദിക്കാന്‍ അറിയാത്തത് കൊണ്ടാകാം
2008, ഡിസംബർ 16 4:37 PM
നല്ല വരികള്‍.
-സുല്‍
2008, ഡിസംബർ 24 2:27 PM
നല്ല വരികള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ