പുതുമയില്ലാത്ത പഴമ

പുച്ഛം... പരമ പുച്ഛം..
അച്ഛനുമമ്മയും പഴഞ്ചരായ്
പഴമ തന്‍ ഗന്ധം നിറയുന്നെങ്ങും
അതിനെ ദുര്‍ഗന്ധമെന്നോതി
മൂക്കു പൊത്തുന്ന പുത്തന്‍ മക്കള്‍ക്ക്‌
എല്ലാം പുച്ഛം .. പരമ പുച്ഛം..

ചേറിന്‍ ചൂരടിച്ചു വളര്‍ന്നവര്‍ക്കിന്നു
ചേറില്‍ മുളച്ച നെല്ലരി കണ്ടാലും ഓര്‍ക്കാനം.
അവരുടെ ലോകം വളര്‍ന്നൂ,
മൂക്കിന്‍ താഴെ മാത്രമായ് ചുരുങ്ങീ കാഴ്ചകള്‍...
വളര്‍ച്ചകള്‍ മേലേയ്ക്കു മാത്രല്ലെന്നവര്‍
പഠിച്ചത് കാലടിയിലെ മണ്ണ് യുഗങ്ങള്‍
താണ്ടി എങ്ങോ പോയ് മറഞ്ഞപ്പോള്‍ മാത്രം ..

ഇന്നെനിക്കു നഷ്ടമായതെന്നെ
ഇനി അവര്‍ക്കവരെ നഷ്ടമാകുവതും ഇന്ന്‌ ..
നാളെ പിറവികൊള്ളും മക്കളവരെ
ഇന്നേ തള്ളിപ്പറഞ്ഞിരിക്കുമെന്നതും നിശ്ചയം..

വേണമെനിക്കവരുടെ ദുര്‍ഗന്ധമാം
സുഗന്ധങ്ങള്‍ എന്നോര്‍മ്മയിലെങ്കിലും
ഇത്ര നാളും ഞാന്‍ ജീവിച്ചതിവിടെയെന്ന
എന്‍റെ മാത്രം അത്ഭുതത്തോടെ എന്നുമോര്‍ക്കാന്‍ ...

പുത്തന്‍ കാഴ്ചകള്‍ക്കിടയില്‍
ഇന്നലെ മറന്നു വച്ച എന്നിലെ ഞാനവിടെയാ
കൈത്തോടിന്നരികെ കാത്തിരിക്കുന്നു..
അവനെയും കൂട്ടി പോകട്ടെ
ഞാനാ ചുടലക്കാട്ടിലേയ്ക്ക്.

3 എന്തായാലും പറഞ്ഞോളൂ:

  sreeNu Lah

2009, ജനുവരി 27 8:46 PM

അവനെയും കൂട്ടി പോകട്ടെ
ഞാനാ ചുടലക്കാട്ടിലേയ്ക്ക്.

  ശ്രീക്കുട്ടന്‍ | Sreekuttan

2009, ജനുവരി 27 8:55 PM

വളര്‍ച്ച മേലേക്ക് മാത്രമല്ല.. സത്യം.

  സനില്‍ എസ് .കെ

2009, മാർച്ച് 4 9:08 AM

ശ്രീനു , ശ്രീക്കുട്ടന്‍,
പ്രതികരണങ്ങള്‍ക്ക് നന്ദി ...