അറിഞ്ഞിരുന്നില്ല ആ മിഴികള്‍
ആരുമറിയാതെന്‍ പിന്നാലെയുണ്ടെന്ന്
എന്‍റെ എല്ലാ ചലനങ്ങളും വീക്ഷിച്ചു
നീയെന്‍ കൂടെയുണ്ടെന്ന് .
എങ്ങുമേ കണ്ടില്ലല്ലോ ഒരിക്കല്‍ പോലും ഞാന്‍
ഒടുവില്‍ നിന്‍ ഹൃദയം കവിഞ്ഞൊഴുകിയ സ്നേഹം,
കാതോരം അതൊരു മര്‍മ്മരമായപ്പോള്‍
ഹൃത്തിന്നഗാഥതയില്‍ നിപതിച്ചോരു വാക്കായപ്പോള്‍
അറിയാതെയറിതെ മനമോതുന്നു
ഇന്നു നീയെന്‍റെ ആരോക്കെയോയെന്ന് .
നിന്‍ സ്നേഹത്താല്‍ എന്നിലെ മാറ്റങ്ങള്‍
അത്യത്ഭുതാത്താല്‍ കാണുന്നു ഞാന്‍ .
നിന്‍ സ്വരവ്യത്യാസങ്ങള്‍, നിശ്വാസങ്ങള്‍
നൊമ്പരങ്ങളുടെ അറിയാക്കഥകളായപ്പോള്‍
നമ്മിലെ പൊയ്മുഖങ്ങള്‍ ഊര്‍ന്നു വീഴുകയായിരുന്നു .
നിന്‍ കണ്ണുകളിലെ അഗ്നിത്തിളക്കമറിഞ്ഞ് ,
ആ ചൂടില്‍ എരിയാന്‍ തയ്യാറാകുന്നൊരു-
മനസ്സും പിറക്കുകയായിരുന്നു .
കൈക്കുടന്നയില്‍ ആ പൂര്‍ണ്ണേന്ദുവിനെ
കോരിയെടുത്തു കണ്‍കളില്‍ ആവാഹിച്ചത്
ഹൃദയഭിത്തിയില്‍ പതിപ്പിക്കാനായിരുന്നു .
അന്നേരം കാതുകടിച്ചു നീ ചൊന്നതെല്ലാം
എന്നാത്മാവിനോടായിരുന്നു .
അന്നു നീ പകര്‍ന്ന മധുവിനു വീര്യം കൂടിയത്
നിന്നധരം നല്‍കിയ അധിമധുരം
ആയിരുന്നിരിക്കാം.
ഓരോ കൂടിക്കാഴ്ചകളും
ഒരായുസ്സിന്‍റെ സായൂജ്യം
നല്‍കുന്നതും അറിയുന്നു ഞാന്‍ .
കൈയെത്തും ദൂരത്താകിലും
കാതങ്ങള്‍ക്കകലെ എന്ന പോലാകാന്‍ കാരണം
ബന്ധങ്ങള്‍ ഊടുംപാവും തീര്‍ക്കുന്ന
വലയ്ക്കുള്ളിലാണ് നാമെന്ന സത്യമായിരിക്കാം .
കണ്ണുകള്‍ തീഗോളങ്ങളുടെ
കഥകള്‍ പറയട്ടെ....
കാതുകള്‍ കേള്‍ക്കട്ടെ പ്രണയാര്‍ദ്രമാം
നിസ്വനങ്ങള്‍ ...
സഖീ, നീയിന്നെന്‍ ജീവന്‍റെ ജീവനായ്
സ്വപ്നങ്ങളിലെല്ലാം നിറഞ്ഞു ജീവിക്കുന്നു
ഒരു വിളിപ്പാടകലെ ...
എങ്കിലും ചില അതിര്‍വരമ്പുകള്‍
പാലിക്കപ്പെടേണ്ടവ തന്നെയെന്ന്
അംഗീകരിക്കുന്നു വിവേകം.
മനുഷ്യ കുലത്തില്‍ത്തന്നെ നാമെന്ന
ചിന്ത നല്‍കും ആത്മബലത്താല്‍ .
ഊടും പാവും
Posted by സനില്‍ എസ് .കെ at 3/31/2009 04:18:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 എന്തായാലും പറഞ്ഞോളൂ:
2009, ഏപ്രിൽ 1 11:04 AM
ചില സ്നേഹങ്ങള്‍ നമ്മളെ തന്നെ പൂര്‍ണ്ണമായും മാറ്റുന്നു....
ഇഷ്ടമായീ ഈ ഹൃദയാക്ഷരങ്ങള്‍.............
നന്നായി സനിലേട്ടാ........... അഭിനന്ദനങ്ങള്‍..........
2009, ഏപ്രിൽ 1 7:12 PM
ഹൃദയഹാരിയായ വരികള്‍..
അഭിനന്ദനങ്ങള്‍..
2009, ഏപ്രിൽ 3 9:27 AM
nice poetry
2009, ഏപ്രിൽ 4 3:17 AM
പെണ്ണായിപ്പിറന്നാല്‍
മനോഹരം
ആത്മാര്ത്ഥമായ ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ