മകനേ, നിന്‍ കൈ പിടിച്ചു നടത്തുവാന്‍
നിന്‍ നിറ മിഴികളോപ്പുവാന്‍
ഇന്നു വിരലുകളെനിക്കില്ലാ...
മകനേ, നിനക്കൊരു താങ്ങായിടുവാന്‍
ഇന്നെനിക്കു കൈകളില്ല...
മകനേ, നിന്‍ നെറ്റിയിലൊരു ചുടു ചുംബന -
മേകുവാന്‍ ചുണ്ടുമെനിക്കില്ലാ ...
നിദ്രാ വിഹീനങ്ങളാം പാതിരാവുകളില്‍
എല്ലാമോര്‍ത്ത് നിന്‍ മിഴികള്‍ നിറഞ്ഞിടുമ്പോള്‍ ,
തലയിണയില്‍ മുത്തുകളടര്‍ന്നു വീണിടുമ്പോള്‍ ,
സാന്ത്വനമേകുമൊരു തലോടലിനായ് നീ
കൊതിച്ചിടുമ്പോള്‍ ,
നിന്നരികത്തണയുവാന്‍ കാലുകളും എനിക്കില്ലാ ...
ജീവിത പ്പെരുവഴികളില്‍ എവിടെയൊക്കെയോ നീ
പതറുമ്പോള്‍ ,
ആശ്രയമേതുമില്ലാതെ ശൂന്യതയില്‍ നീ
പരതുമ്പോള്‍
സ്വന്തം നിഴലുപോലും നിന്നില്‍ നിന്നകലുമെന്നു
ഭയപ്പെടുമ്പോള്‍
എന്നെയൊരിക്കലും അറിയിക്കാതെ ഉള്ളിലൊതുക്കിയ
നിന്നാശങ്കകള്‍
കാള സര്‍പ്പം പോലെ ഇന്നു നിന്‍ മനസ്സിനെ
കീഴടക്കുമ്പോള്‍ ,
മകനേ , ഈ അച്ഛന്റെ മനസ്സ് മാത്രം
നിന്നൊപ്പമുന്ടെന്നു അറിക ...
മകനേ , ഇതൊന്നു നിന്നെയറിയിക്കുവാന്‍
നാവു പോലുമില്ലാത്ത അച്ഛന്‍ ...
ആറടി മണ്ണില്‍ ഇന്നെനിക്കു ഞാനും അന്യന്‍ ...
അച്ഛന്‍
Posted by സനില്‍ എസ് .കെ at 11/28/2009 02:44:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 എന്തായാലും പറഞ്ഞോളൂ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ