നിഴലും നിലാവും ഇടകലര്‍ന്ന ഇടവഴിയില്‍
മറ്റൊരു നിഴലായി ഞാനെത്തുന്നതും
കാത്തിരുന്നതെന്തിനു നീ?
കിട്ടാതെ പോയ സ്നേഹത്തെ കുറിച്ചോര്‍ത്തു
നെടുവീര്‍പ്പിടുമ്പോഴും
ആത്മാവില്‍ ചേര്‍ത്തു വച്ചെന്നെ
ആരാധിച്ചതെന്തിനു നീ?
നിന്നെ മനസ്സിലാക്കുന്നില്ലെന്നു കരുതിയോ?
നിന്‍ സ്നേഹം മനസ്സിലാക്കുന്നില്ലെന്നോര്‍ത്തോ ?
അറിയൂ സഖീ.. ഒക്കെയും മനസ്സിലാക്കിയിരുന്നു..
ആരാധനയോളം വളര്‍ന്ന നിന്‍ പ്രണയം ഞാനറിഞ്ഞിരുന്നു...
തിരിച്ചറിവിന്റെ നാളില്‍ നിനക്കായ്
വിലപ്പെട്ട സമ്മാനം തേടിയലഞ്ഞതും
പ്രിയപ്പെട്ടതെതെന്തെന്നു തിരിച്ചറിഞ്ഞ്
പൂര്‍ണ്ണമായും സ്വയം നിന്നിലര്‍പ്പിച്ചതും...
ഇന്നെന്റെ പ്രഭാതങ്ങള്‍ വിടരുന്നതും നിനക്കായ്...
സ്വപ്നങ്ങളും, ചിന്തകളും, പ്രവൃത്തികളും നിനക്കായ് ...
ഇന്നെന്റെ തൂലിക ചലിക്കുന്നതും നിനക്കായ്..
ഇന്ധനമായി നിന്‍ പ്രണയവും..
ഉപമയില്ലാതെ വളര്‍ന്ന നിന്‍ പ്രണയത്തെ
എന്തു പേര് വിളിക്കും ഞാന്‍?
വിളിക്കുകയല്ല, അതു പോലെ ,
അതിനെക്കാളേറെ തിരിച്ചു ഞാന്‍...
അറിയുന്നുവോ സഖിയേ ?
നിലാവിന്‍ പുഞ്ചിരി ഉത്തരമായിക്കണ്ടു
നല്കുന്നു വാക്ക്
എന്നില്‍ നിന്നു ഞാന്‍ പോകും വരെ
നിന്നിലെ പുഞ്ചിരി കാത്തു കൊള്ളാം ഞാന്‍... വാക്ക് .
സായൂജ്യം
Posted by സനില്‍ എസ് .കെ at 8/17/2008 02:33:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 എന്തായാലും പറഞ്ഞോളൂ:
2008, ഓഗസ്റ്റ് 22 8:33 PM
let me quote somthing..which i wrote long before....
"ഒരു മാത്ര കൊണ്ടൊരു ജന്മം
ജീവിച്ചതായ് തോന്നുന്നു ഇന്നും.
മുറിവേറ്റ മനസ്സിന്നൊരു മറുമരുന്നായ്മാ-
റുന്നൊരീ സ്നെഹത്തിന്‍ വെളിച്ചത്തില്‍
വിദൂരമെങ്കിലും ഞാനും കാണുന്നു
ഒരു സ്വപ്നത്തിന്‍ മരുപ്പച ഇപ്പൊള്‍.
"
2009, മാർച്ച് 5 12:24 AM
u r realy gr8 my friend................i am realy happy nw...............bcos i have a friend like u.............thank u...........i told to my friend also abt u.......
2009, ഏപ്രിൽ 18 12:44 PM
ഇന്നെന്റെ തൂലിക ചലിക്കുന്നതും നിനക്കായ്..
ഇന്ധനമായി നിന്‍ പ്രണയവും
Pranayam polinjal endhanam madyamazhum chilark.........
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ