കാറ്റില്‍ ചിതറിയ കരിയിലകള്‍
മാനം പൊഴിച്ച കണ്ണുനീരില്‍ കുതിര്‍നതും
മുത്തുമണികളില്‍ തുടങ്ങിയിട്ട്
ഒടുവിലെല്ലാം ഒഴുക്കി
കൊണ്ടു പോയതുമേന്തിനേ ?
പറന്നകലുമായിരുന്നല്ലോ അവരെല്ലാം …
ഇല്ല , എത്ര നാളെന്‍ കണ്ണുനീരില്‍
കുളിച്ചതാണവയൊക്കെയും
ഒരിക്കല്‍ പോലുമെന്‍ വേദനയറിഞ്ഞില്ല
കാറ്റില്‍ ആടിയുലഞ്ഞ് , ചിരിച്ചുല്ലസിച്ചു
മാലിന്യങ്ങള്‍ പേറിയപ്പോഴോക്കെയും
എന്നെ കരയിച്ചു , ആ കണ്ണീരില്‍
കുളിച്ചു വിശുദ്ധരായി അവര്‍ .
ഇന്നവരെ എങ്ങു നീഎത്തിക്കുന്നു ?
കണ്നെത്താദൂരത്തോ?ആറടി മണ്ണില്‍
അന്ത്യവിശ്രമാത്തിനോ ?
മോക്ഷം തേടി പുണ്യ സ്ഥലത്തേക്കാണോ ?
എത്തുകില്ലോരിക്കലും കാണാമറയത്തെന്നാകിലും
മുതിരുന്നു ഞാനതിനു
അവര്‍ക്ക് , ഇപ്പോഴും ആടിത്തിമിര്‍ക്കുന്ന ,
ചരിത്രം മറക്കുന്ന , പുത്തനിലകള്‍ക്ക്
ഒരോര്‍മ്മപ്പെടുത്തല്‍ …. ആവര്‍ത്തനമെന്നാകിലും …
അനിവാര്യമേ , ഈ ആവര്‍ത്തനം ….
0 എന്തായാലും പറഞ്ഞോളൂ:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ